തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രം ഉയർത്തിക്കൊണ്ടുവരുന്ന ഏക സിവിൽകോഡിൽ സംവാദത്തിനു കെപിസിസി. കോഴിക്കോടാണു ആദ്യ സംവാദം സംഘടിപ്പിക്കുക. വിഷയത്തിൽ തെരുവിലിറങ്ങി സമരം വേണ്ടെന്നാണു കെപിസിസി നേതൃയോഗത്തിലുണ്ടായ തീരുമാനം. ഹൈബി ഈഡൻ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെതിരെയും നേതൃയോഗത്തിൽ വിമർശനം ഉയർന്നു. തലസ്ഥാനമാറ്റം ആവശ്യപ്പെട്ടുള്ള ഹൈബി ഈഡന്റെ ബിൽ അനവസരത്തിലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.

മണിപ്പുരിലെ സംഭവങ്ങള്‍ പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണം: കേരള കോണ്‍ഗ്രസ് എം
ഹൈക്കമാൻഡ് അനുമതിയോടെയാണു ഏക സിവിൽ കോഡിനെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എതിർക്കുന്നത്. ഏക സിവിൽ കോഡിൽ കോൺഗ്രസ് ദേശീയ നേതൃത്വം അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നെന്ന രാഷ്ട്രീയ പ്രചാരണം സിപിഎം ആരംഭിച്ചതോടെ ദേശീയ നേതൃത്വത്തോട് കെപിസിസി അഭിപ്രായം തേടിയിരുന്നു. മുസ്‌ലിം ലീഗ്, സമസ്ത, എപി സുന്നി വിഭാഗങ്ങളുമായി ബന്ധപ്പെട്ട കെ.സി.വേണുഗോപാൽ ഇന്നലെ കോൺഗ്രസിന്റെ പിന്തുണ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *