
ആരോഗ്യമന്ത്രി വീണാ ജോർജജ്ന്റെ രാജി ആവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്‌ത റോഡ് ഉപരോധം കുന്ദമംഗലത്ത് ജില്ലാ ട്രഷറർ കെ എം എം റഷീദ് ഉത്ഘാടനം ചെയ്തു. ഷറഫുദ്ദ്ധീൻ ഇ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കെ ഷമീൽ. എം വി ബൈജു. കെ പി സൈഫുദ്ധീൻ, അഡ്വ ടി പി ജുനൈദ്, ഉബൈദ് ജി കെ, മുജീബ് എം കെ, നൗഷാദ് പി കെ റിയാസ് എം എം, മനാഫ്, റാഷിദ് പടനിലം, അർഷാദ് പി, അജ്മൽ വി ഇ. നാജി, ഷാദിൽ, എന്നിവർ പങ്കെടുത്തു. പ്രതിഷേധം നടത്തിയവരെ പോലിസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. ശേഷം ജാമ്യം ലഭിച്ച പ്രവർത്തകരെ മുസ്ലിം ലീഗ് നേതാക്കളായ ഒ ഉസൈൻ, എം ബാബുമോൻ, സി പി സിഹാബ്. ഷമീർ മുറിയനാൽ എന്നിവർ സ്വീകരിച്ചു.