നടന്‍ മണിയന്‍പിള്ള രാജുവിന് ഭക്ഷ്യമന്ത്രി ഓണക്കിറ്റ് വീട്ടിലെത്തിച്ച് നൽകിയത് വിവാദമായതിന് പിന്നാലെ അദ്ദേഹം കിറ്റ് സ്വീകരിക്കും മുന്‍പ് മണിയന്‍പിള്ള രാജുവിന്റെ ഭാര്യ റേഷന്‍കടയിലെത്തി ഇ പോസില്‍ രേഖപ്പെടുത്തിയെന്ന് റേഷന്‍ വ്യാപാരി പറയുന്നു.
ഇപ്പോള്‍ ഓണക്കിറ്റ് വിതരണം ചെയ്യുന്നത് മഞ്ഞകാര്‍ഡുകാര്‍ക്കാണെന്നും വെള്ളക്കാര്‍ഡ് കൈവശമുള്ള മണിയന്‍ പിള്ള രാജുവിന് എങ്ങനെ ഇപ്പോള്‍ കിറ്റ് നല്‍കിയെന്നുമായിരുന്നു മറ്റൊരു ആരോപണം. അതേസമയം അനര്‍ഹമായ രീതിയില്‍ കിറ്റ് വിതരണം നടത്തിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍കുമാറും പ്രതികരിച്ചിരുന്നു . അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നല്ല ഉദ്യമത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും വിവാദങ്ങള്‍ക്ക് മറുപടിയില്ലെന്നും മണിയന്‍ പിള്ള രാജു പ്രതികരിച്ചു.