കച്ചവടസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രായോഗിക മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. അപ്രായോഗികതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്നും അംന്ററി അഭിപ്രായപ്പെട്ടു.
സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയത്. ചട്ടം 300 പ്രകാരം പൊതുപ്രാധാന്യമർഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞതിന് കടകവിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് കടകളിൽ നിന്ന് ആളുകളെ അകറ്റി നിർത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുന്നെന്നും വി.ഡി സതീശൻ പറഞ്ഞു