അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് താലൂക്ക് ശ്രീ. കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 26ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി ഓഫീസിലോ, വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലും (www.malabardevaswam.kerala.gov.in) അപേക്ഷ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374547
അങ്കണവാടി ഹെൽപ്പർ ഒഴിവ്
കൊടുവള്ളി ഐ സി ഡി എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന കൊടുവള്ളി മുനിസിപ്പാലിറ്റി പരിധിയിൽപെട്ട അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 23ന് വൈകീട്ട് അഞ്ച് മണി. അപേക്ഷ അയക്കേണ്ട വിലാസം : ഐ സി ഡി എസ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കൊടുവള്ളി – 673 572 ഫോൺ : 0495 22111525
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിൽ ലൈറ്റുകളും മറ്റ് ഇലക്ട്രിക്കൽ സാധനങ്ങളും വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 20 /23-24 – ലൈറ്റുകളും മറ്റ് ഇലക്ട്രിക്കൽ സാധനങ്ങൾ വിതരണത്തിനുമുള്ള ക്വട്ടേഷൻ” എന്ന് പ്രത്യേകം രേഖപ്പെടുത്തി “പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട് വെസ്റ്റ് ഹിൽ പി ഒ, 673005” എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിക്ക് നാളെ തുടക്കമാകും
ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ പ്രൊജക്ട് ലോഞ്ചിംഗ് നാളെ (ആഗസ്റ്റ് 6) രാവിലെ 10.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. നല്ലളം കെ എസ് ഇ ബി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ബേപ്പൂർ മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമാകും. ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സിആർസി കോഴിക്കോട് എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
അർഹരായ എല്ലാ ഭിന്നശേഷി വിഭാഗക്കാർക്കും ഡിസബിലിറ്റി മെഡിക്കൽ സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡുകൾ എന്നിവ ഉറപ്പാക്കുക, പൊതുസ്ഥാപനങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി സഹായ പദ്ധതികളുടെ പ്രയോജനങ്ങൾ അർഹരായ മുഴുവൻ പേർക്കും ലഭ്യമാക്കുക, തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടക്കും.
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് വിവിധ തരം ഫാനുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 21 /23-24 -വിവിധ തരം ഫാനുകൾ” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന വിലാസത്തിൽ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 11, ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്‌സുകള്‍ക്ക് ഓൺലൈനായി (www.lbscentre.kerala.gov.in) അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ); പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി സി എ (എസ്), എസ് എസ് എല്‍ സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡി സി എ), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നിവയാണ് കോഴ്‌സുകള്‍. കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2720250, 9745208363, 9895488303
കൂടിക്കാഴ്ച്ച
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ / പ്രോജക്ടുകളില്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (ആണ്‍) (യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്സ് (ഡി എ എം ഇ)), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് (യോഗ്യത : ബി ഒ ടി ബാച്‌ലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി ), സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് (യോഗ്യത : ബി എസ് എൽ പി തത്തുല്യം) എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് ഒമ്പതിനാണ് കൂടിക്കാഴ്ച. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം.) ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2371486
