കോണ്‍ഗ്രസാണ് വലുതെന്നും എല്ലാ ചര്‍ച്ചകളോടും സഹകരിക്കുമെന്നും മുതിർന്ന നേതാവ് ഉമ്മന്‍ചാണ്ടി.
തനിക്ക് കോണ്‍ഗ്രസാണ് വലുതെന്നും ഗ്രൂപ്പ് രണ്ടാമതാണെന്നും അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടായ ചില കാര്യങ്ങളില്‍ ദുഃഖമുണ്ടായെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

‘കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്ത കാലത്തുണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ടും വേദനയുമുണ്ട്. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യപ്രസ്ഥാനമാണ്. അവിടെ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസിസി പ്രസിഡണ്ടും മുന്‍കൈ എടുത്തതിനോട് സഹകരിക്കും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *