കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിശദമായി പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. . കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടേയും പിന്തുണയോടുകൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയും നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *