നിപ്പ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ സർക്കാരും , ആരോഗ്യ വകുപ്പ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എ.കെ ശശീന്ദ്രൻ , അഹമ്മദ് ദേവർ കോവിൽ. എം എൽ എൽ പിടി എ റഹീം, എം.കെ.രാഘവൻ എം.പി ജില്ലാ കലക്ടർ, ഉന്നത ഉദ്യാഗസ്ഥരുടെ യോഗം നടക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. നിലവില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2018ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുര്‍ഘടമായിരിക്കില്ല. ആശങ്കയ്ക്ക് വകയില്ല. ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സജ്ജരാണ്.
ഒരു ടീം ആയി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന്ആരോഗ്യമന്ത്രി പറഞ്ഞു. ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൃത്യമായ ആക്ഷന്‍ പ്ലാന്‍ സയ്യാറാക്കി സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയാല്‍ രോഗത്തെ വരുതിയിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗം അവസാനിച്ചതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കും