നിപ വൈറസ് പകർന്നത് റംബൂട്ടാനിലൂടെയെന്നു സംശയം. കഴിഞ്ഞ ദിവസം റബൂട്ടാൻ പഴം മൂന്നു വീടുകളിൽ നൽകിയിരുന്നു. ഇതാണോ വൈറസ് ബാധക്കും കാരണമായതെന്ന് പരിശോധിക്കും. ധാരാളം വവ്വാലുകൾ റംബുട്ടാൻ പഴം ഭക്ഷിക്കാൻ കൂട്ടമായി ഈ മരത്തിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടിക്ക്‌ ഏങ്ങിനെ നിപ വൈറസ് ബാധിച്ചു എന്നത് കൂടുതൽ അന്വേഷണത്തിലേക്ക്. ആരോഗ്യ പ്രവർത്തകർ അന്വേഷണവും തെളിവും ശേഖരിക്കുവാനായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. പാഴൂർ ഭാഗങ്ങളിലെ വീടുകളും കുട്ടി ആടിനെ തീറ്റാൻ പോയ സ്ഥലങ്ങളിലെ പറമ്പുകളും മറ്റ് വൃക്ഷങ്ങളും പഴവർഗ്ഗങ്ങൾ കാഴ്ക്കുന്ന മരങ്ങളും പഠിശോധനയിൽ ഉൾപ്പെത്തിയിട്ടുണ്ട്. കുട്ടി റംബുട്ടാൻതിന്നതായും ചിലർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വല്ല വിധേനയും പക്ഷികളിൽ കൂടിയോ മറ്റോ പർ കർന്നിട്ടുണ്ടോ എന്നതെല്ലാമാണ് നോക്കുന്നത്. സുനിൽഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ യഥാർത്ഥ വിവരങ്ങൾ പുറത്ത് വരും.

Leave a Reply

Your email address will not be published. Required fields are marked *