കൊല്ലത്ത് വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കംമൂലം മുടങ്ങിയത്.തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരിക്കേറ്റു.വെള്ളിയാഴ്ച മെഹന്തി ഇടല്‍ ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലാവുകയും . മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ചനടത്തിവരവേ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.വളരെനാളായി പ്രണയത്തിലായിരുന്നു ഇരുവരും വിവാഹം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒന്‍പതുമാസംമുമ്പ് ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുശേഷം വിദേശത്തു പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
യുവാവിന്റെ പിതാവിന് മര്‍ദനത്തില്‍ പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയില്‍ പോലീസ്

Leave a Reply

Your email address will not be published. Required fields are marked *