കോഴിക്കോട്: ജനറേറ്റീവ് അഡ്‌വേർസേറിയൽ നെറ്റ്‌വർക്ക് (ജിഎഎൻ) അടിസ്ഥാനമാക്കിയുള്ള ഹൈ-ഗെയിൻ ഡിസി/ഡിസി കൺവെർട്ടർ ദേശീയതല ശിൽപശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ വച്ച് നടന്നു. എൻ ഐ ടി സി യിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

അറിവ് പങ്കുവയ്ക്കുക എന്നതാണ് മന്ത്രാലയത്തിന്റെ കാഴ്ചപ്പാടെന്നും ഈ കാഴ്ചപ്പാടിൽ ഞങ്ങളുടെ പങ്ക് സംഭാവന ചെയ്യാൻ എൻഐടി കാലിക്കറ്റും ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പും ശ്രമിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ എൻഐടിസി ഡയറക്ടറായ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു.
വൈദ്യുതി ക്ഷാമമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി, ഈ പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നും ശിൽപശാലയുടെ പ്രാധാന്യവും അത്തരം സഹകരണങ്ങളും എടുത്തുകാണിച്ചുകൊണ്ട് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. സുസ്ഥിര സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ശില്പശാലയിൽ പങ്കെടുത്തവരോട് ആഹ്വാനം ചെയ്തു.

ഗ്രൂപ്പ് കോർഡിനേറ്ററും മന്ത്രാലയത്തിലെ സീനിയർ ഡയറക്ടറുമായ ശ്രീമതി. സുനിത വർമ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സി ഡാക്കിലെ പവർ ഇലക്‌ട്രോണിക്‌സ് ഗ്രൂപ് മേധാവിയും സീനിയർ ഡയറക്ടറും ആയ ശ്രി. രഞ്ജി വി., ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ജോയിന്റ് ഡയറക്ടർ ഡോ. ഓം കൃഷ്ണ സിങ്, എൻ ഐ ടി സി യിലെ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം (ഇഇഡി) മേധാവി പ്രൊഫ. പ്രീത പി, ഇഇഡി ചീഫ് ഇൻവെസ്റ്റിഗേറ്ററും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.കുമാരവേൽ എസ്, ഹൈകോൺ ഇന്ത്യ മാനേജിങ് ഡയറക്ടറായ ശ്രീ. ക്രിസ്റ്റി ജോർജ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *