കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റുകള്‍ സ്വകാര്യ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയതു വഴി അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 186.08 കോടിയെന്ന് മന്ത്രി. ഈ സാമ്പത്തിക വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്- 52.26 കോടി. 2016-17 വര്‍ഷങ്ങളില്‍ 33.74 കോടി രൂപ ലഭിച്ചു. 2017-18 വര്‍ഷങ്ങളില്‍ 36.42 കോടി, 2018-19 വര്‍ഷങ്ങളില്‍ 32.75 കോടി, 2019-20 വര്‍ഷങ്ങളില്‍ 30.91 കോടി രൂപയും ലഭിച്ചതായി മന്ത്രി പറഞ്ഞു. അതേസമയം പോസ്റ്റുകളില്‍ അശാസ്ത്രീയമായ രീതിയില്‍ കേബിള്‍ ഇടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതുവഴി സംഭവിക്കുന്ന അപകടങ്ങള്‍ വിരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അശ്രദ്ധ, സൂക്ഷ്മതക്കുറവ്, അറിവില്ലായ്മ, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതെയും വൈദ്യുതാഘാതമേറ്റ് മരണപ്പെടുന്നവരുടെ അനന്തരാവകാശികള്‍ക്ക് രണ്ടു ലക്ഷം രൂപ അനുവദിക്കും. മാരകമല്ലാത്ത അപകടങ്ങള്‍ക്കും അപകടത്തെ തുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിന്റെ ശതമാനത്തിന് ആനുപാതികമായി പരമാവധി രണ്ടു ലക്ഷം വരെയും നഷ്ട പരിഹാരം അനുവദിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെട്രോൾ -ഡീസൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് നികുതി നഷ്ടത്തിന് വഴിയൊരുക്കും
തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്തിന് ഭീമമായ നികുതി നഷ്ടത്തിന് വഴിയൊരുക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നിലവിൽ പെട്രോളിനും ഡീസലിനും 1963 ലെ സംസ്ഥാന വിൽപന നികുതി നിയമ പ്രകാരമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വിൽപന നികുതി നിശ്ചയിച്ചിരുന്നു. ജി.എസ്.ടി നിയമത്തിന്റെ കീഴിൽ വരുമ്പോൾ ചുമത്താവുന്ന പരമാവധി നികുതി 28 ശതമാനം ചുമത്തിയാൽപോലും സംസ്ഥാന വിഹിതം 14 ശതമാനം മാത്രമാണ്. അത്കൊണ്ടു തന്നെ ഭീമമായ നികുതി നഷ്ടത്തിന് ഇതു വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു. പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുമ്പോൾ നിശ്ചയിക്കുന്ന നികുതി നിരക്കിന് ആനുപാതികമായാണ് വില വ്യത്യാസം ഉണ്ടാകുന്നത്. കേന്ദ്രം നികുതി വർധനവ് വരുത്തുമ്പോൾ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതികളിൽ മാത്രം കുറവ് വരുത്തുന്നത് ഉചിതമല്ല. നികുതി നിരക്ക് കുറച്ചാൽ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിന് വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഇന്ധന നികുതി സബ്സിഡി നൽകുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂർ ബാങ്ക് ക്രമക്കേട് സഹകരണ വിജിലൻസ്, ഓഡിറ്റ് എന്നിവ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തും
തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ സഹകരണ വിജിലൻസ്, സഹകരണ ഓഡിറ്റ് എന്നിവയിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. നിലവിൽ സഹകരണ രംഗത്തെ ആശ്വാസ്യകരമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം ഭേദഗതി വരുത്തുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമഭേദഗതി ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാനപരമായ മുൻകരുതലുകൾ ജീവനക്കാർ സ്വീകരിക്കാത്തതാണ് ക്രമക്കേടിന് കാരണമെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. അതുകൊണ്ടു തന്നെ സി-ഡിറ്റ് മുഖേന സഹകരണ വകുപ്പിൽ സഹകരണ ഓഡിറ്റ് മോണിറ്ററിങ് സംവിധാനം നടപ്പിലാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വ്യവസായ വകുപ്പിലെ നിയമനത്തിന് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കും
തിരുവനന്തപുരം: വ്യവസായ വകുപ്പിലെ സ്ഥിര നിയമനങ്ങൾക്കായി പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു.
ബോർഡ് രൂപീകരിക്കുന്നതിന്റെ നിയമ കരട് പൂർത്തിയായി. അടുത്ത ദിവസം തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. നേരത്തെ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ നേരിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരവുമായിരുന്നു നടന്നിരുന്നത്. എന്നാൽ
നവംബറോടെ ബോർഡ് നിലവിൽ വരികയും ഇതുവഴി നിയമനങ്ങൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാനേജിങ് ഡയറക്ടർമാരുടെ നിയമനത്തിനായി റിട്ട.ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിയമനങ്ങൾക്ക് യോഗ്യത നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക നിയമനങ്ങൾക്ക് വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. കരാർ നൽകുമ്പോൾ തന്നെ കാലാവധി നിശ്ചയിക്കാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ ഓൺലൈൻ സംവിധാനം വഴി പ്രദർശിപ്പിക്കുന്നത് പരിഗണനയിലാണ്.
വൈദ്യുതി റെഗുലേറ്ററി നയം അന്തിമ തീരുമാനം പൊതുതെളിവെടുപ്പിന് ശേഷം (ചോദ്യം 45)
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നയം പൊതു തെളിവെടുപ്പിന്റേയും നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. നിലവിൽ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വൈദ്യുതി നിരക്ക് പുതുക്കുന്നതിന് വേണ്ടിയുള്ളതല്ലെന്നും വൻകിട ഉപഭോക്താക്കളെ വഴിവിട്ട വിധത്തിൽ സഹായിക്കുന്നതിനുള്ള നിർദേശങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ;
പ്രിൻസിപ്പൽ തുക ഒഴിവാക്കില്ല
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾക്ക് തിരിച്ചടവിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തുക ഒഴിവാക്കി നൽകില്ലെന്ന് മന്ത്രി വി.എൻ.വാസവൻ. പ്രിൻസിപ്പൽ തുക ഒഴിവാക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണത്. സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവർക്ക് കോവിഡ് പശ്ചാത്തലത്തിൽ വായ്പന കണക്ക് അവസാനിപ്പിക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി അറിയിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി, തോമസ് കെ.തോമസ്, കെ.പി.മോഹനൻ എന്നിവരുടേതായിരുന്നു ചോദ്യം.
സഹകരണ സംഘത്തിലെ ഒാഡിറ്റ് സംവിധാനം
പൊതുജനങ്ങൾക്കറിയാൻ സംവിധാനം
സഹകരണ സംഘങ്ങളിലെ ഒാഡിറ്റ് വിവരങ്ങൾ പൊതുജനങ്ങൾക്കുകൂടി അറിയാൻ കഴിയുംവിധം ഒാഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കുന്നതായി മന്ത്രി വി.എൻ.വാസവൻ. സഹകരണ നിയമം പരിഷ്കരിച്ചും വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തിയും അഴിമതി തടയും. സഹകരണ ഒാഡിറ്റ് ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
എ.ആർ.നഗർ സർവീസ് സഹകരണ ബാങ്കിൽ നടത്തിയ പരിശോധന യിൽ നിക്ഷേപങ്ങൾക്കുള്ള കെ.വൈ.സി. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തി. 257 കസ്റ്റമർ െഎ.ഡിയിൽ പെട്ടവർക്ക് ബാങ്കിൽ അംഗത്വമുള്ളതായും കാണുന്നില്ല. മുൻ സെക്രട്ടറി വി.കെ.ഹരികുമാറിന് വ്യാജ എസ്.ബി. അക്കൗണ്ടുണ്ടായിരുന്നതായും ക്രമക്കേടുകൾ നടത്തിയതായും കണ്ടെത്തി. ഒരാളുടെ പേരിൽ തന്നെ വിവിധ കസ്റ്റമർ െഎ.ഡി. ഉള്ളതായും ഇതിലൂടെ വിവിധ അക്കൗണ്ടുകളിലൂടെ 2.66 കോടി രൂപ വായ്പ എടുത്തതായും ബാങ്കിലെ ജീവനക്കാരുടെ പേരിലും ബന്ധുക്കളുടെ പേരിലുമായി കാൾ ഡിപ്പോസിറ്റ് , സേവിംഗ്സ് അക്കൗണ്ട് എന്നിവയിൽ അനധികൃതമായി നിക്ഷേപങ്ങൾ നടത്തിയതായും കണ്ടെത്തി. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിയമാവലിക്ക് വിരുദ്ധമായും വായ്പ നൽകിയിട്ടുണ്ട്. വിവിധ കസ്റ്റമർ െഎ.ഡികളിലെ വിലാസത്തിലും മുൻ സെക്രട്ടറി തിരുത്തലുകൾ വരുത്തിയെന്നും കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. എം.സ്. അരുൺ കുമാർ, കെ.യു.ജനീഷ് കുമാർ, പി.വി.അൻവർ,കെ.ശാന്തകുമാരി എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വായ്പ തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തിൽ പലിശ കൂട്ടി പുതുക്കുന്ന പ്രവണത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം രീതികൾ ഒഴിവാക്കുന്നതിന് കർശന നിലപാട് സ്വീകരിക്കുമെന്നും സഹകരണ മന്ത്രി വി.എൻ വാസവൻ. പലിശ കൂട്ടി പുതുക്കുന്നതിലൂടെ ഇടപാടുകാരാണ് കൂടുതൽ ബാധ്യത വരിക. ഇതോടൊപ്പം സഹകരണ സ്ഥാപനങ്ങളിലെ ഒറ്റത്തവണ തീർപ്പാക്കൽ ഒരു മാസം കൂടി നീട്ടിയതായി മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിൽ ഇൗ സർക്കാർ കാലയളവിൽ 20578 പേർക്കാണ് ജോലി നൽകിയത്. െഎ.ടി, സിനിമ, ഡോക്യുമെൻററി, നിർമ്മാണം, വ്യാപാരം, തുടങ്ങിയ മേഖലകളിൽ യുവജനങ്ങൾക്കായി 29 സഹകരണ സംഘങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷ ഉപകരങ്ങളായി പി.പി.ഇ കിറ്റ്, സാനിടൈസർ, മാസക്, ഹാൻറ് വാഷ് എന്നിവ ഉദ്പ്പാദിപ്പിക്കുന്ന 12 വനിത സംഘങ്ങൾക്കും രൂപം നൽകി. രണ്ട് ലക്ഷം ഒാഹരിയും മൂന്ന് ലക്ഷം സബ്സിഡിയുമടക്കം 5 ലക്ഷം രൂപ സഹായമായും അനുവദിച്ചിട്ടുണ്ട്.
മികച്ച വ്യവസായിക അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും എന്നാൽ ഒറ്റെപ്പട്ട സംഭവങ്ങളുടെ പേരിൽ നാടിനെതിരെ വികാരം ഇളക്കി വിടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും മന്ത്രി പി.രാജീവ്. സംസ്ഥാനത്ത് ഇൗ സർക്കാർ അധികാരത്തിലെത്തിയ ശേഷം 3220 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മീറ്റ് ദി ഇൻവസ്റ്റേഴ്സ് പരിപാടിയിൽ നാല് ഗ്രൂപ്പുകളുമായി 1410 കോടിയുടെ പദ്ധതികൾക്ക് ധാരണ പത്രം ഒപ്പുവെച്ചു. ടാറ്റ കൺസൾട്ടൻസിയുമായി 690 കോടിയുടെ പദ്ധതികൾക്ക് എം.ഒ.യു ഒപ്പുവെച്ചു. 10000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മിനി ഇൻഡസ്ട്രലിയൽ എക്സ്റ്റേറ്റുകളുടെ പ്രവർത്തനം ആരംഭിച്ചു. കൊല്ലത്തും മലപ്പുറത്തുമാണിവ.
4299 എം.എസ്.എം.ഇ യൂണിറ്റുകളാണ് ഇതിനോടകം 4299 എം.എസ്.എം.ഇ യൂണിറ്റുകൾ ഇതിേനാടകം ആരംഭിച്ചു.507 കോടിയുടെ നിക്ഷേപം എം.എസ്.എം.ഇയിൽ ലഭിച്ചിട്ടുണ്ട്. 100 ദിവസം കൊണ്ട് 10000 െതാഴിലവസരങ്ങളാണ് പ്രതിക്ഷിച്ചിരുന്നതെങ്കിൽ എം.എസ്.എം.ഇ വഴി 17448 തൊഴിലവസരങ്ങൾ ഇതിനോടകം സൃഷ്ടിക്കാൻ കഴിച്ചു. നിേക്ഷപകരുടെ പരാതി പരിഹരിക്കാനുള്ള മീറ്റ് ദി മിനിസ്റ്റർ പരിപാടിയി 419 സംരംഭകരുമായി നേരിട്ട് ചർച്ച നടത്തി ഭൂരിഭാഗം പരാതികളും പരിഹരിച്ചിട്ടുണ്ട്. പരിഹരിക്കാത്തവയുടെ ഫോളോ അപിനായി െഎ.എ.എസ് ഉദ്യോഗസ്ഥരടക്കിയ സംവിധാനത്തിനും രൂപം നൽകിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളിലെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായപാർക്കുകളാക്കി മാറ്റുന്നത് പരിഗണിക്കും.
മത്സ്യക്കയറ്റുമതിയിൽ കേരളം രണ്ടാം സ്ഥാനെതത്തിയതായി മന്ത്രി പി.രാജീവ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്നാടിനെ പിന്തള്ളിയാണ് ഇൗ നേട്ടം. മത്സ്യസമ്പത്തിൽ നിന്നുള്ള മൂല്യവർധിത ഉദ്പന്നങ്ങൾ ലക്ഷ്യമിട്ട് ചേർത്തലയിൽ മത്സ്യ സംസ്കരണ പാർക്ക് രണ്ട് മാസത്തിനകം ആരംഭിക്കും. മറ്റ് തീരദേശ ജില്ലകളിലും ഇത്തരം സാധ്യതകളാരായുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് രണ്ട് കോടി രൂപയുടെ വായ്പ പദ്ധതികൾ നോർക്ക നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവ്. ഇതിന് പുറമേ കോവിഡ് പാക്കേജിെൻറ ഭാഗാമായി സംരംഭങ്ങൾക്ക് രണ്ട് കോടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിച്ചിട്ടുണ്ട. അതേ സമയം വളരെ ചെറിയ വരുമാനമുള്ള പ്രവാസികൾക്ക് കുടുംബശ്രീ വഴി നാനോ സംരംഭങ്ങൾക്കായി രണ്ട് ലക്ഷം രൂപവരെയുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. പാലക്കാടും എറണാകുളവുമാണ് സാധാരണ വ്യവസായ ജില്ലകളായി കണക്കാക്കാറുള്ളതെങ്കിലും മലപ്പുറം ജില്ലയിലാണ് കൂടുതൽ എം.എസ്.എം.ഇകൾ ആരംഭിക്കുന്നത്്. ഇത് പ്രവാസികൾ കൂടുതൽ ഇൗ രംഗത്തേക്ക് കടന്നുവരുന്നു എന്നതിെൻറ സൂചനയാണെന്നും മന്ത്രി പറഞ്ഞു.
