കുന്ദമംഗലം : കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കുടുംബ സംഗമങ്ങള്‍ക്ക് പ്രസക്തി കാണിച്ചുകൊണ്ട് നടുവിലശ്ശേരി കുടുംബ സംഗമം നടത്തി. കുടുംബ സംഗമങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്നും കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കുവാന്‍ പരസ്പര വീട്ടു വീഴ്ച ചെയ്യണമെന്നും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് പറഞ്ഞു. നടുവിലശ്ശേരി കുടുംബ സംഗമം മേപ്പാടി റിപ്പൺ ഹെറിറ്റേജ് ബംഗ്ളാവിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഒ. ത്വാഹിർ അധ്യക്ഷത വഹിച്ചു. മേപ്പാടി മസ്ജിദുൽ മനാർ ഖത്തീബും പ്രഭാഷകനുമായ അയ്യൂബ് ഖാൻ തലക്കൽ മുഖ്യപ്രഭാഷണം നടത്തി. കുടുബത്തിലെ ഏറ്റവും മുതിർന്ന അംഗം ആമിന ഉമ്മയെ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങളായ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാകായിക മത്സരങ്ങൾ അരങ്ങേറി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, അയ്യൂബ് ഖാൻ തലക്കൽ എന്നിവർക്ക് കുടുംബസംഗമം രക്ഷാധികാരികളായ എൻ. റഷീദ്, എൻ. ലുഖ്മാൻ എന്നിവർ ഉപഹാരം നൽകി. കുടുംബത്തിലെ മുതിർന്നവർക്ക് മെമെന്റോയും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സ്വാഗതസംഘം കൺവീനർ എൻ. ഇല്യാസ്, എൻ. ബഷീർ, മൈമൂന നരിക്കുനി, മുനീറ മായനാട്, എൻ. സാദിഖ്, റുബീന ബഷീർ, നിഹാൽ, ആദിൽ, അൻഹാർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ. ദാനിഷ് സ്വാഗതവും റഹീമ ഷെറിൻ നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
