വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കാൻ ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് ഉപയോഗിച്ചായിരിക്കും ഇത് നടപ്പാക്കുക.

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പച്ചക്കറി തോട്ടം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ നവംബർ 30നകം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ശശി തരൂർ :-

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെല്ലാം മിക്ക ഭാഗങ്ങളിൽ നിന്നും കൂടുതൽ പിന്തുണ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെക്കായിരുന്നു. താങ്കൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത്?

തിരഞ്ഞെടുപ്പിൽ എത്രത്തോളം വിജയപ്രതീക്ഷ ഉണ്ടായിരുന്നു ? തോൽവി പ്രതീക്ഷിച്ചിരുന്നോ ?

Leave a Reply

Your email address will not be published. Required fields are marked *