കാറിൽ ചാരിനിന്നതിന്റെ പേരില്‍ ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടി.എൻഫോഴ്സ്മെൻറ് ആർടിഒയുടേതാണ് നടപടി. കാരണം നേരിട്ട് ഹാജരായി ബോധിപ്പിക്കാനും നിർദേശിച്ച് നോട്ടിസ് നൽകും.
തെറ്റായ ഭാഗത്ത് വാഹനം നിർത്തിയിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ആർടിഒയുടെ നോട്ടീസിൽ പറയുന്നത്. ഇതിൽ ശിഹ്ഷാദിന്റെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കും.കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ കേസെടുക്കാൻ വൈകിയതില്‍ പോലീസിനെതിരെ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് രംഗത്തെത്തി.മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായത് കൊണ്ടാണ് പ്രതിയെ രാത്രി വിട്ടയച്ചത്.സംഭവത്തിൽ ഉന്നതൻ ഇടപെട്ടു എന്ന് സംശയിക്കുന്നു.പൊലീസിൻ്റെ കോൾ ലിസ്റ്റടക്കം പരിശോധിച്ച് ഇക്കാര്യം പുറത്ത് കൊണ്ടുവരണം.വിട്ടയച്ച സമയത്ത് പ്രതി മുങ്ങിയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്നും ഡിസിസി പ്രസിഡണ്ട്. ചോദിച്ചു. മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചുനെന്ന് ആക്ഷേപം ഉയരുന്നു.കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സംഭവം..വഴിപോക്കനായ ഒരാൾ വന്ന് തലക്കടിച്ചു.സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.മുഹമ്മദ് ഷിഹാദ് കുട്ടിയെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
