തിരുവനന്തപുരം മേയർ പാർട്ടിപ്രവർത്തകർക്ക് ജോലി നൽകാമെന്നു പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവെച്ചു പുറത്ത് പോകണം എന്ന് ഉന്നയിച്ചു.

മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ.പി. ജയരാജൻ ബന്ധുനിയമ നത്തിനു കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്.ഇക്കാര്യത്തിൽ ഇ.പി. രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നത്.സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്ക് ഒരു നിമിഷം തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജിവെച്ച് പുറത്തുപോകണം. നേരത്തെ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സി പി എം ഇപ്പോൾ മുൻവാതിൽ തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *