യുവതികളുടെ ഫോട്ടോ പരസ്യം നൽകി യുവാക്കളിൽ നിന്നും മധ്യവയസ്ക്കരിൽ നിന്നും പണം തട്ടുന്ന ആൾ പിടിയിൽ. ഉമേഷ്‌ മോഹൻ എന്ന ആളാണ് പിടിയിലായത്.കുന്ദംമംഗലം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

വിവിധ മാട്രിമോണിയൽ സ്ഥാപനങ്ങളിൽ നിന്നും പത്രങ്ങളിൽനിന്നും വിവാഹ ആലോചന നടക്കുന്നവരുടെ ആളുകളുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയത്. സ്ഥാപനത്തിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, വിവാഹം ചെയ്യാനുള്ള പെൺകുട്ടികളെ കാണിച്ചു താരനുമായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

പണം ഗൂഗിൾ പേ വഴി അയക്കാൻ ആവശ്യപ്പെട്ട് വാങ്ങുകയും പിന്നീട് ഫോൺ എടുക്കാതിരിക്കുകയും ചെയ്തപ്പോൾ ആണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. ഇത്തരത്തിൽ നിരവധി ചെറുപ്പക്കാരെ ഇയാൾ തട്ടിപ്പിന് ഇരയാകിയിട്ടുണ്ട്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇയാൾ ഇങ്ങനെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

മൂവാറ്റുപുഴ സ്റ്റേഷനിൽ നേരത്തെ സമാന രീതിയിലുള്ള പരാതിയിൽ ഇയാൾക്കെതിരെ കേസ് ഉണ്ട.. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാൾ വീണ്ടും തട്ടിപ്പ് നടത്തിയത്.

എസ്ഐ അഷ്‌റഫ്‌,സുരേഷ് വേറെ കെ, സീനിയർ പോലീസ് ഓഫീസർമാരായ ഷാജു, പ്രദീപ്, ജംഷീർ, നിധിൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *