കള്ളൻ തോട് ബസാറിന് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടികൂടി. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ഹൗസിൽ ആഷിക്ക് അലി (23) നെ
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, , കുന്ദമംഗലം എസ്.ഐ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടി കൂടി.

എൻ ഐ.ടി, കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ട് വന്ന 4. 25 ഗ്രാം എംഡി എം.എ പിടികൂടിയത്.

പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്ന യാളാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനുമാണ് എം ഡി എം.എ കൊണ്ടുവന്ന് വിൽപന നടത്തുന്നത്. ആവശ്യക്കാർ വാട്സ് ആപ്പിലൂടെ ബന്ധപ്പെട്ടാൽ എൻ ഐ ടികട്ടാങ്ങൽ ഭാഗത്ത് റോഡരുകിൽ നിൽക്കാൻ പറഞ്ഞ് ബൈക്കിലോ , കാറിലോ അതിവേഗതയിൽ വന്ന് ലഹരി കൈമാറി പോകുന്ന രീതിയാണ് ഇയാളുടേത് . ആഷിക്ക് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ആളുകളെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എൻ ഐ ടി ഭാഗങ്ങൾ കേന്ദീകരിച്ച് ലഹരിക്കെതിരെ ശക്തമായ പരിശോധനയുണ്ടാകുമെന്ന് നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ എ ബോസ് പറഞ്ഞു.
ഡൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ , അനീഷ് മൂസ്റ്റേൻ വീട്, അഖിലേഷ് കെ , സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, ഷിനോജ് എം , അതുൽ . ഇ വി , അഭിജിത്ത്. പി, ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,
കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ബാലക്യഷ്ണൻ , എ.എസ്. ഐ ലീന , ബിജേഷ് , ബിജു , വിപിൻ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *