കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും, കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിർണയിച്ചത്.*ഇനം- വില(ജി.എസ്.ടി. ഉൾപ്പെടെ)*1 കുത്തരി ഊണ് – 72 രൂപ2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ3 കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) -35 രൂപ4 ചായ(150 മില്ലി)- 12 രൂപ5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ6 കാപ്പി-(150 മില്ലി)-12 രൂപ7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ9 കട്ടൻ കാപ്പി(150 മില്ലി)-10 രൂപ10 മധുരമില്ലാത്ത കട്ടൻകാപ്പി(150 മില്ലി)-08 രൂപ11 കട്ടൻചായ(150 മില്ലി)-09 രൂപ12 മധുരമില്ലാത്ത കട്ടൻചായ(150 മില്ലി)-09 രൂപ13 ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ-65 രൂപ19 പൊറോട്ട 1 എണ്ണം-13 രൂപ20 നെയ്‌റോസ്റ്റ് (175 ഗ്രാം) -48 രൂപ21- പ്ലെയിൻ റോസ്റ്റ്-36 രൂപ22 -മസാലദോശ ( 175 ഗ്രാം) 52 രൂപ23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ24 -മിക്‌സഡ് വെജിറ്റബിൾ-31 രൂപ25 പരിപ്പുവട (60 ഗ്രാം)-10 രൂപ26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ27 കടലക്കറി (100 ഗ്രാം)-32 രൂപ28 ഗ്രീൻപീസ് കറി (100 ഗ്രാം)32 രൂപ29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ31 കപ്പ (250 ഗ്രാം ) -31 രൂപ32 ബോണ്ട (50 ഗ്രാം)-10 രൂപ33 ഉള്ളിവട-(60 ഗ്രാം)-12 രൂപ34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-1235 തൈര് സാദം-48 രൂപ36 ലെമൺ റൈസ് -45 രൂപ37 മെഷീൻ ചായ -09 രൂപ38 മെഷീൻ കാപ്പി- 11 രൂപ39 മെഷീൻ മസാല ചായ- 15 രൂപ40 മെഷീൻ ലെമൻ ടീ -15 രൂപ41 മെഷീൻ ഫ്‌ളേവേർഡ് ഐസ് ടി -21 രൂപഈ വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്‌റ്റോന്ററുകളിലും ഇടത്താവളങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. തീർഥാടകർക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും വിലവിവരപ്പട്ടികയിൽ ചേർക്കേണ്ടതാണ്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020