ന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്, സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം കുറിച്ചത്.
മംദാനിയുടെ വിജയം രാഷ്ട്രീയത്തിൽ സമത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ലോകമെമ്പാടുമുള്ള അവകാശ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
