ശശി തരൂരിൻ്റെ കുടുംബാധിപത്യത്തിനെതിരായ ലേഖനത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. ഭാരതത്തിൽ 18 തികഞ്ഞ ഏതൊരു പൗരനും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ആരുടെയും ബാക് ഡോർ എൻട്രി അല്ല. നെഹ്റു കുടുംബത്തിലുള്ളവരും തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് രംഗത്ത് വന്നത്. ആരും ഓട് പൊളിച്ചല്ല ലോക്സഭയിൽ എത്തിയത്. ജനങ്ങൾ വോട്ട് ചെയ്തിട്ടാണെന്ന് കെ മുരളീധരൻ പറഞ്ഞു.

യോഗ്യനാണെന്ന് വോട്ടർമാർക്ക് തോന്നിയത് കൊണ്ടാണ് ഞാൻ ജയിച്ചത്. നെഹ്റു കുടുംബത്തിലെ പലരും തെരഞ്ഞെടുപ്പ് വിജയിച്ച് രംഗത്ത് വന്നവർ തന്നെയാണ്. കോർപറേഷൻ തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ളതിനാൽ തരൂരിൻ്റെ ലേഖനം വായിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്റു കുടുംബത്തിൻ്റെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാണ് ശശി തരൂര്‍ മംഗളം പത്രത്തിലെ‍ഴുതിയ ലേഖനത്തില്‍ പറഞ്ഞത്. കുടുംബത്തിൻ്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ഇഴചേർന്നിരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്ന് അദ്ദേഹം ലേഖനത്തില്‍ വിമര്‍ശിച്ചു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നുവെന്നാണ്’ലേഖനത്തില്‍ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *