നാദാപുരം: കല്ലാച്ചി -വാണിയൂര്‍ റോഡില്‍ സ്‌ഫോടനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നിരവധി വീടുകളുള്ള റോഡിനോട് ചേര്‍ന്നാണ് സ്‌ഫോടനം നടന്നത്.

മേഖലയില്‍ യാതൊരു വിധ സംഘര്‍ഷ സാഹചര്യവും നിലനില്‍ക്കുന്നില്ല. ഭീതി പരത്തുകയാണ് സ്‌ഫോടനത്തിന് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നു. സംഭവ സ്ഥലത്ത് നാദാപുരം പൊലീസ് രാത്രിയോടെ തന്നെ പരിശോധന നടത്തിയിരുന്നു. അജ്ഞാതര്‍ ബൈക്കിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ് കടന്ന് കളഞ്ഞതാണെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *