![](https://janashabdham.in/wp-content/uploads/2025/01/Z-15.jpg)
അനന്തപുരിയിലെ ശ്രോതാക്കൾക്ക് ഗസൽ വിരുന്നുരുക്കി ദേവനന്ദ എം.എസ്.ഫ്ലവേഴ്സ് ചാനലിൽ സംരക്ഷണം ചെയ്ത ടോപ് സിംഗർ സീസൺ ടുവിൽ ഫൈനലിസ്റ്റ് ആയിരുന്നു ദേവനന്ദ. എച്ച്എസ്എസ് വിഭാഗം ഗസലിൽ എ.ഗ്രേഡ് നേടിയാണ് ദേവനന്ദ കോഴിക്കോട്ടേക്ക് മടങ്ങുന്നത്.സംഗീതത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ദേവനയ്ക്ക് ഹിന്ദുസ്ഥാനി സംഗീതവുമായി മുന്നോട്ടു പോകാനാണ് താൽപര്യം. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും എച്ച്.എസ്.എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു കൂടാതെ ഒപ്പന മത്സരത്തിലും എ ഗ്രേഡ് നേടി. ഇന്ന് നടക്കാനിരിക്കുന്ന ഒപ്പന മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.
ഇത്തവണ കോഴിക്കോട് ജില്ലയിൽ നിന്നും ഗസലിൽ അപ്പീലിലൂടെ വന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. ഉസ്താദ് ഫയാസ് ഖാന് കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പരിശീലിക്കുന്നു. കോഴിക്കോട് നോബി സെൻ്റക്സ് ആണ്ഗസൽ ഗുരു. തബല വായിച്ചത് ഷാജി ഗംഗാധരൻ.