അക്ഷരസ്‌നേഹികളുടേയും പുസ്തകപ്രേമികളുടേയും ഹൃദയം കവരാനൊരുങ്ങി കേരള നിയമസഭ. ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളെ ആകര്‍ഷിക്കാനായി നിയമസഭാ വളപ്പും സമുച്ചയവും ദീപാലംകൃതമാക്കിയിട്ടുണ്ട്. വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിർവഹിച്ചു.

നാളെ രാവിലെ 10.30ന്ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നത് . ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന 250 സ്റ്റാളുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റാളുകളുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. ഈ പതിപ്പിലെ പ്രത്യേക ആകര്‍ഷണമായ സ്റ്റുഡന്റ്‌സ് കോര്‍ണറിന്റെ ഉദ്ഘാടനവും സിറ്റി റൈഡിന്റെ ഫ്‌ളാഗ് ഓഫും 11.30 ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *