കോഴിക്കോട് . കാപ്പ നിയമം ലംഘിച്ച പ്രതിയെ പോലീസ് പിടികൂടി. കല്ലായ് സ്വദേശി ആനമാട് ചെന്നലേരി പറമ്പ് വെബ്‌ളി സലീം എന്ന സലീം .സി.പി (46) യെ കാപ്പ നിയമലംഘനം നടത്തിയതിന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും, എസ്.ഐ സെയ്ഫുള്ള പി.ടി യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി.

കാപ്പ നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തി കൊണ്ട് ഉത്തരവ് ഇറങ്ങിയ സലീം, ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്

കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ‘ഉത്തരവായിട്ടുള്ള സലീം ജില്ലയില്‍ പല ഭാഗങ്ങളിലായി താമസിച്ച് വരവെ മെഡിക്കല്‍ കോളേജ് ഭാഗത്തുള്ള ഹോംസ്റ്റേയില്‍ താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലാവുന്നത്. ഇയാള്‍ കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലുള്ള ലോഡ്ജുകളില്‍ താമസിച്ച് മയക്കു മരുന്ന് കേസുകളില്‍പ്പെട്ട ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. മയക്കുമരുന്ന് വില്‍പന , പിടിച്ചുപറി, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് സലീം, കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മെഡിക്കല്‍ കോളേജ് എസ്.ഐ സെയ്ഫുള്ള പി.ടി , ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്‌മാന്‍ കെ, അനീഷ് മൂസ്സേന്‍വീട്,, അര്‍ജുന്‍ അജിത്ത്, എന്നിവര്‍ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *