ലണ്ടന്‍: ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. 75കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിഞ്ഞുവെന്നും പിന്നീട് നടത്തിയ പരിശോധനകളില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായും ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
‘ചാള്‍സ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഇക്കാലയളവില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് കാര്യങ്ങളും പേപ്പര്‍വര്‍ക്കുകളും പതിവുപോലെ തുടരും. വേഗത്തില്‍ ഇടപെടല്‍ നടത്തിയതിന് രാജാവ് മെഡിക്കല്‍ ടീമിന് നന്ദി പറയുന്നു.