കോഴിക്കോട് ദാറുല്‍ ശിഫയില്‍ ഡോ: സി.പി.എം. സിദ്ധീഖ് ഹസ്സന്‍ (66) നിര്യാതനായി. പരേതരായ സൂപ്പിക്കാവീട്ടില്‍ ഹസ്സന്‍ കോയയുടെയും വാണിശ്ശേരി (സി.പി.എം. മാളിയേക്കല്‍) കദീശബിയുടെയും മകനാണ്.
ഹെല്‍ത്ത് സര്‍വ്വീസില്‍ അസി. സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഗവ: താലൂക്ക് ഹോസ്പിറ്റലില്‍ റിട്ട. സുപ്രണ്ടാണ്. ഭാര്യമാര്‍: പി.പി.ഫാത്തിമ, ഫാത്തിമ. മക്കള്‍: ഡോ: സാബിക് ഹസ്സന്‍, ഡോ: ഷിഫ, ഇല്യാസ് എഞ്ചിനീയര്‍ (പോസ്റ്റല്‍ ടെലഗ്രാം ഓഫീസര്‍), ഹദിയ. മരുമക്കള്‍: ഡോ: ലാമിറ, സജീര്‍ എം.ബി.എ, ലൂലു കുന്ദമംഗലം, അഡ്വ: മുഫീദ്.
സഹോദരങ്ങള്‍: സി.പി.എം. സുബൈര്‍, ഹലീമ, ജമീല, പരേതരായ മൂസ്സക്കോയ, അഹമ്മദ് കോയ, ഹമീദ്, അബ്ദുസലാം, ഡോ: അബ്ദുറഹിമാന്‍. മയ്യത്ത് നിസ്‌കാരം ഇന്ന് അസര്‍ കണ്ണംപറമ്പ് പള്ളിയില്‍.
