നാഷണൽ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
2022ലെ നാഷണൽ എം.എസ്.എം.ഇ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 20 വരെ അപേക്ഷിക്കാം. ഉത്പാദന, സേവന മേഖലകളിലുള്ള മികച്ച സംരംഭകർ, വനിത, എസ്.സി/എസ്.ടി, ഭിന്ന ശേഷിക്കാർ എന്നിവർക്കുള്ള പ്രത്യേക വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം. വിവിധ വിഭാഗങ്ങളിൽ സമ്മാനാർഹർക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപ, രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപ, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ എന്നിങ്ങനെയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഒരു സംരംഭത്തിന് ഒന്നിൽ കൂടുതൽ വിഭാഗങ്ങളിൽ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കായി MSME-DI തൃശ്ശൂർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487-2360536, 2360686, 9645623491, 9495849291. വിശദവിവരങ്ങൾക്ക്: https://dashboard.msme.gov.in/na.

പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സമാന തസ്തികയിൽപ്പെട്ടവരിൽ നിന്ന് 2022-23 അധ്യയന വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കുന്ന യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് www.tandp.kite.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. ഏപ്രിൽ 12 മുതൽ 18 വരെയാണ് സമയപരിധി.

ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ളതുമായ നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് അപേക്ഷ സമർപ്പിക്കാൻ അർഹത. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in സന്ദർശിക്കുക

വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ്‌സി/ എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 12നു രാവിലെ 9.30ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

വാക് ഇൻ ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 20 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രൈപാർട്ടി ആക്ഷൻ പ്ലാൻ ഫോർ ദി റീഇൻട്രൊഡക്ഷൻ ഓഫ് റെഡ് പ്രാന്റ്‌സ് ഓഫ് കേരള’യിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഏപ്രിൽ 11നു രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

കോഷൻ ഡെപ്പോസിറ്റ്
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2015-16, 2016-17, 2017-18 വർഷത്തിൽ ഡിപ്ലോമ കോഴ്‌സ് പൂർത്തീകരിച്ചതും, കോഷൻ ഡെപ്പോസിറ്റ് വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി വന്ന് ഏപ്രിൽ 30 നു മുൻപ് കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഭവന സമുന്നതി പദ്ധതി: ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വേണ്ട
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ഭവനസമുന്നതി (2021-22) പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ന് (06 ഏപ്രിൽ) ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. ചെയർമാൻ കെ.ജി.പ്രേംജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോർഡ് അംഗങ്ങളായ പി.കെ. മാധവൻ നായർ, അഡ്വ.ആർ.ഗോപാലാകൃഷ്ണ പിള്ള, കെ.സി.സോമൻ നമ്പ്യാർ, കരിമ്പുഴ രാമൻ, ബി.രാമചന്ദ്രൻ നായർ, പ്രീത ബി.എസ്., മാനേജിംഗ് ഡയറക്ടർ എം.ജി.രഞ്ജിത് കുമാർ പങ്കെടുത്തു.

സമ്മർസ്‌കൂൾ മെയ് 4 മുതൽ
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) രണ്ടാമത് ‘സമ്മർ സ്‌കൂൾ’ റെസിഡൻഷ്യൽ പരിപാടിയായി സംഘടിപ്പിക്കും. സാങ്കേതിക വിദഗ്ധരുടെ അറിവ് പരിപോഷിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മെയ് 4 മുതൽ മെയ് 17 വരെയാണ് പരിപാടി. ഗവേഷകർ, അധ്യാപകർ, കമ്പനി പ്രൊഫഷണലുകൾ തുടങ്ങി 120 ലേറെ പേരാണ് ആദ്യത്തെ സമ്മർ/വിന്റർ സ്‌കൂൾ കോഴ്‌സ് പൂർത്തിയാക്കിയത്.
https://icfoss.in/events വഴി ഏപ്രിൽ 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://schools.icfoss.org, 7356610110, 2700012/13, 0471 2413013, 9400225962 (രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിളിക്കാം).

ഗുരുവായൂരിലെ മഹീന്ദ്ര ഥാർ ജീപ്പ് ലേലം: പരാതിക്കാരുടെ ഹിയറിംഗ് 9ന്
ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ ജീപ്പ് ലേലം സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ബന്ധപ്പെട്ടവരുടെ ഹിയറിംഗ് ഏപ്രിൽ 9ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കും. ഗുരവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടക്കുന്ന ഹിയറിംഗിൽ കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉൺെങ്കിൽ അവരേയും ദേവസ്വം കമ്മിഷണർ നേരിൽ കേൾക്കും.
മറ്റാർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉൺെങ്കിൽ സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നൽകുകയോ sec.transport@kerala.gov.in, ksrtccmd@gmail.com എന്നീ ഇ-മെയിൽ ഐഡികളിൽ 9ന് രാവിലെ 11 മണിക്ക് മുൻപ് സമർപ്പിക്കുയോ ചെയ്യണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *