കോഴിക്കോട് ∙ ട്രെയിനിൽ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്ന് പ്രതി ഷാറുഖ് സെയ്ഫി. തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരിൽനിന്ന് മരുസാഗർ എക്സ്പ്രസിലാണ്. ടിക്കറ്റ് എടുക്കാതെ ജനറൽ കംപാർട്മെന്റിൽ മുഖം മറച്ചിരുന്നു. സഹയാത്രക്കാർ ശ്രദ്ധിച്ചപ്പോൾ മറ്റ് ബോഗികളിലേക്ക് മാറി യാത്ര തുടർന്നെന്ന് ഷാറുഖ് മൊഴി നൽകി.
അതേസമയം, ഷാറുഖ് സെയ്ഫിയുടെ മൊഴികൾ പലതും നുണയാണെന്ന നിഗമനത്തിൽ പൊലീസ്.ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയിലേക്കെത്തിച്ച ബുക്കിൽ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയിൽവേ സ്റ്റേഷനുകളെപ്പറ്റിയാണ്.