രാജ്യത്ത് അയ്യായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു.

സജീവ കേസുകളുടെ എണ്ണം 25,000 കടന്നു, നിലവിൽ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകൾ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേർ രോഗമുക്തി നേടിയപ്പോൾ 13 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *