പൃഥിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും നോട്ടീസയച്ച് ആദായ നികുതി വകുപ്പ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ൽ 5 നിർമാണകമ്പനികളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്നാണ് വിശദീകരണം. 2022ൽ ആശിർവാദ് സിനിമാസിന്റെ ഓഫീസിസുകളിൽ പരിശോധന നടന്നിരുന്നു. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ നിർമാണവുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം നൽകണം. ഇതിൽ പ്രധാനമായും ഓവർസീസ് ബിസ്സിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ആന്റണി പെരുമ്പാവൂർ ഈ മാസം അവസാനത്തോടെ വ്യക്തത വരുത്തേണ്ടത്.

ദുബൈയിൽ വെച്ച് മോഹൻലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടും വിശദീകരണം നൽകണം. എമ്പുരാൻ വിവാദത്തിന് പിന്നാലെയാണ് സംവിധായകനും നിർമാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ
എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *