
മോഡി സർക്കാറിന്റെ വഖഫ് ബില്ല് നിയമത്തിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. അരിയിൽ മൊയ്തീൻഹാജി അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെഎം എ റഷീദ് ഉദ്ഘാടനം ചെയ്തു. എം ബാബുമോൻ ,ഒ ഉസ്സയിൻ ,പി അബുഹാജി ,യുസി മൊയ്തീൻകോയ ,കെ ബഷീർ മാസ്റ്റർ ,സിപി ശിഹാബ് ,ഇ ഖമറുദ്ദീൻ ,ടിപി ജുനൈദ് ,കെപി സൈഫൂദ്ദീൻ ,ഷറഫു എരഞ്ഞോളി ,കെകെ ഷമീൽ ,സുൽഫി ,പി ഹസ്സൻഹാജി , യു മാമു ,പി മമ്മിക്കോയ ,ഇ ഹംസ ഹാജി ,എം സദക്കത്തുള്ള ,ഫാത്തിമാ ജസ്ലി ,എൻഎം യൂസഫ് ,ഐ മുഹമ്മദ്കോയ ,അൻവർ ,എന്നിവർ സംസാരിച്ചു. സി അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു