കാസർകോട്∙ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർക്ക് നേരെ ആക്രമണം. പടന്നക്കാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയപ്പോളായിരുന്നു ആക്രമണം. 2 യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. കോളേജ് ഡേയുടെ ഭാഗമായി നടക്കുകയായിരുന്ന ഡിജെ പ്രോഗ്രാമിന്റെ ഇടയിലേക്ക് വോട്ടു ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണു പ്രാഥമിക വിവരം.

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം മന്ത്രിമാരെയും നേതാക്കൻമാരെയും അഹങ്കാരികളാക്കിയെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ഡീൽ ഉണ്ടെന്നും പ്രിയങ്ക ആരോപിച്ചു. ഇരിട്ടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ശബരിമലയിൽ വലിയ കൊള്ള നടന്നെങ്കിലും ഒരക്ഷരം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നില്ല. ശരിയായ ഒരന്വേഷണം പോലും നടത്തുന്നില്ല. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവർക്കെതിരെയെല്ലാം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ്, സിബിഐ തുടങ്ങിയവയുടെ അന്വേഷണം വരും. പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *