മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവിന്റെ പരാതിയിൽ ഇന്നലെയാണ് സനൽ കുമാറിനെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോൺ കോടതിയിൽ ഹാജറാക്കിയിരുന്നു . നടി മൊഴി നൽകിയ കാര്യങ്ങളിലെ തെളിവുകൾ സനൽ കുമാറിൻ്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനൽ കുമാർ .

Leave a Reply

Your email address will not be published. Required fields are marked *