വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് കീഴടിക്കിയ കോഴിക്കോട് കുന്ദമം​ഗലം സ്വദേശി നൂർ ജിലീലിന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി എത്തുന്നു. മെയ്മാസം പതിനൊന്നിന് വിവാഹിതയാവു​കയാണ് നൂർ ജീലീല. ജീവിതത്തിലേക്ക് കൂട്ടായി കോഴിക്കോട് പാലാഴി സ്വദേശി ഹസീബ് എത്തുന്നതിന്റെ സന്തോഷത്തിലാണ് നൂർ ജലീലയും കുടുംബവും. തന്റെ വൈകല്യത്തേക്കാൾ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നവരുണ്ടെന്ന തിരിച്ചറിവാണ് നൂർ ജലീലയ്ക്ക് കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ വളണ്ടിയറാവുനുള്ള പ്രചോദനമായത്. നൂറിന്റെ ജീവിതത്തിലേക്ക് ഹസീബ് എത്തിയതും ഐപിഎം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ) വഴി തന്നെ. അൽഹിന്ദ് ട്രാവൽസിലെ ജീവനക്കാരനായ ഹസീബും ഐപിഎം വളണ്ടിയറാണ്. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. നൂറിന്റെ തന്റെ ജീവിതത്തിലേക്ക് ചേർക്കണം എന്ന ആ​ഗ്രഹം ഹസീബ് തന്റെ വീട്ടിലറിയച്ചപ്പോൾ നൂറിന്റെ പരിമിതികളൊന്നും അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. അങ്ങനെ നൂറിന്റെ വീട്ടിലെത്തി പെണ്ണുചോദിച്ചു. മകളുടെ വൈകല്യങ്ങൾ പിന്നീടുള്ള ജീവിതത്തിൽ പ്രതിസന്ധിയാവുമോ എന്നും നൂറിന്റെ പിതാവ് കരീമിന് ആശങ്കയുണ്ടായിരുന്നു. ആശങ്കകൾ ഹസീബിന്റെ വീട്ടുകാരുമായി പങ്കുവെച്ചപ്പോൾ നൂറിന്റെ പരിമിതികളൊന്നും ഒരു കുറവല്ലെന്ന അവരുടെ വാക്കുകൾ കരീമിന് ആശ്വാസമായി. കല്യാണത്തിയ്യതി കുറിച്ചു. വിവാഹത്തിന് മുന്നോടിയായി ഇരുകുടുംബങ്ങളും ഒത്തുകൂടി. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്നും എം.എ ഹിസ്റ്ററി പൂർത്തിയാക്കിയ നൂറിപ്പോൾ നെറ്റ് പരീക്ഷയ്ക്കുളള തയ്യാറാടെപ്പിലാണ്. ജെആർഎഫ് നേടണം കോളേജ് അധ്യാപികയാവണം. കൈ കാലുകളില്ലെങ്കിലും മോട്ടിവേഷൻ സ്പീക്കിങ്ങിലും ചിത്ര രചനയിലും എല്ലാം മികവുനേടിയ നൂർ ജലിലീൽ പഠനത്തിന് കൂടുതൽ സമയം കണ്ടെത്താൻ മറ്റ് പ്രവർത്തനങ്ങളിലെല്ലാം അവധി നൽകിയിരുക്കയാണ്. തന്റെ ആ​ഗ്രഹങ്ങളിലേക്കുള്ള യാത്രയിൽ ഉപ്പ കരീമിനും ഉമ്മ ഹസ്മാബീയ്ക്കും സഹോദരി ഡോ ആയിഷയ്ക്കും ഒപ്പം ഹസീബും കൂടിയുണ്ടെന്നത് നൂറയ്ക്ക് ആത്മവിശ്വാസം കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *