പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. അതേസമയം, ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വ്യോമസേന സൈനികന് വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ വിമാനത്താവളത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകി.അതിനിടെ, ജമ്മു കാശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്ന ചോദ്യം ആവർത്തിക്കുയാണ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ചന്നി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാൻമാർക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. എന്തുകൊണ്ട് കേന്ദ്രസർക്കാറിന് ഇതുവരെ അതിന്റെ കുറ്റവാളികളെ കണ്ടെത്താനായില്ലെന്നും, ഇന്റലിജൻസ് സംവിധാനം എന്തുകൊണ്ട് വീണ്ടും പരാജയപ്പെട്ടെന്നും ചന്നി ചോദിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020