കാസർകോട്: കർണാടക പൊലീസ് കസ്റ്റഡിയിൽ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫൽ ആണ് മരിച്ചത്. 26 വയസായിരുന്നു.
മയക്കുമരുന്ന് കേസിൽ മംഗളൂരു ജയിലിൽ തടവിലായിരുന്നു നൗഫൽ. അസുഖ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ മാസം 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവാവ് ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസ് പറയുന്നത്. കർണാടക കൊണാജെ പൊലീസ് ഡിസംബർ 26 നാണ് മയക്കുമരുന്ന് കേസിൽ നൗഫലിനെ അറസ്റ്റ് ചെയ്‌ത്.