പാലക്കാട് നിന്ന് തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്. എം ഡി എം എ യുമായി ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *