ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്ന് ആര്‍ജെഡിക്ക് എൽഡിഎഫ് തന്നേ തീരൂവെന്ന് വര്‍ഗീസ് ജോര്‍ജ്ജ്. ഇനി വിട്ടുവീഴ്ച ചെയ്യാനാവില്ല. എൽഡിഎഫ് യോഗം ഉടൻ ചേരണം. കഴിഞ്‍ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 35 ശതമാനം വോട്ട് മാത്രമേ മുന്നണിക്ക് ലഭിച്ചുള്ളൂ. ജനപിന്തുണ കുറഞ്ഞിട്ടുണ്ട്. കേരള കോൺഗ്രസ്‌ (എം) മുന്നണിയിൽ എത്തിയിട്ടും വോട്ട് ഗണ്യമായി കുറഞ്ഞു. തെറ്റ് തിരുത്തിയില്ലെങ്കിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം തിരിച്ചടി ഉണ്ടാകും. തെറ്റ് തിരുത്തിയില്ലെങ്കിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം തിരിച്ചടി ഉണ്ടാകുമെന്നും ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *