സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി. ജാമ്യാപേക്ഷയെ എതിർക്കുകയാണന്നും സത്യവാങ്ങ്മൂലം സമർപ്പിക്കാനുണ്ടന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്നയുടെ ഹർജി. തനിക്കെതിരെ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ലെന്നും രാജ്യദ്രോഹകുറ്റമാണെന്നതിന് തെളിവില്ലന്നുമാണ് സ്വപ്നയുടെ വാദം.
സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലന്നും സ്വപ്ന ഹർജിയിൽ ബോധിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന.
വിചാരണ അനന്തമായി നീളുകയാണെന്നും എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ലന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ച് 22 നാണ് സ്വപ്നയുടെ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി തള്ളിയത്.