കെ.എം. മാണിക്കെതിരേ നേരത്തേ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാൻ സിപിഎം തയാറാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎം മാണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചുള്ള പരാമര്‍ങ്ങള്‍ സിപിഐഎം നേതാക്കള്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ പരസ്യമായി മാപ്പു പറയാന്‍ നേതൃത്വം തയ്യാറാണോയെന്നും വിഡി സതീശന് ചോദിച്ചു.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ്, അദ്ദേഹത്തിന്റെ കുടുംബവും വലിയ അഴിമതിക്കാരാണ്, കൈക്കൂലിപ്പണം എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തതു കൊണ്ട് ആ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന് സൂക്ഷിച്ചിട്ടുണ്ട്. എന്ന് പറഞ്ഞത് സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളാണ്. അത് പിന്‍വലിക്കുമോ വിജയരാഘവന്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ വിജയരാഘവന് തയ്യാറാണോയെന്നും വിഡി സതീശന് ചോദിച്ചു.
നിയമസഭയിലെ സമരം യുഡിഎഫിനെതിരെ ആയിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഗവന്റെ പ്രസ്താവനയും സതീശൻ തള്ളി. യുഡിഎഫിന്റെ മുഖ്യമന്ത്രിയടക്കമുള്ള ആരെയും അന്ന് എൽഡിഎഫ് തടഞ്ഞില്ല. മാണിയെ മാത്രമാണ് തടഞ്ഞതെന്നും സതീശൻ ചൂണ്ടികാട്ടി.
സുപ്രീം കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കണം. ജോസ് കെ. മാണിക്ക് ഇനി എങ്ങനെ എല്‍ഡിഎഫില്‍ തുടരാനാകും. അദ്ദേഹം രാഷ്ട്രീയ നിലപാടെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.