ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തില്‍ രാജി വയ്ക്കാനില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാന്‍. മന്ത്രി തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം.

രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നലെ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും എ കെ ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ സജി ചെറിയാനെ വിളിപ്പിക്കുകയും ചെയ്തത്. മന്ത്രി വി എന്‍ വാസവനൊപ്പമാണ് സജി ചെറിയാന്‍ എത്തിയത്. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടാനിടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *