തിരുവനന്തപുരം: കേരള സ‌ർവകലാശാലയിലെ പരീക്ഷ ചോദ്യ പേപ്പറിൽ പിഴവ്. ബിഎസ്‍സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ക്രമക്കേട് സംഭവിച്ചത്. ചോദ്യപേപ്പറിൽ തന്നെ ചോദ്യത്തിന്റെ ഉത്തരവും കണ്ടെത്തുകയായിരുന്നു. അഞ്ചാമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് ചോദ്യത്തോടൊപ്പം തന്നെ രേഖപ്പെടുത്തിയത്.

സംഭവത്തിൽ ബോർഡ് ഓഫ് എക്സാമിനേഷനോട് പരീക്ഷാ കൺട്രോളർ വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ മറുപടി നൽകിയത്. ‘അനുബന്ധ ചോദ്യം എന്ന നിലയ്ക്കാണ് വിവാദഭാഗം ഉൾപ്പെടുത്തിയതെന്നും അതിനെ ഉത്തരമായി വ്യാഖ്യാനിക്കാൻ കഴിയില്ല എന്നുമാണ് വിശദീകരണം. പരീക്ഷ കൺട്രോളർ വിശദീകരണം അടക്കം വിസിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *