ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌ 44,643 പുതിയ കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 464 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 414159 ആണ്. ഇതുവരെ 31015844 പേര്‍ രോഗമുക്തി നേടി. 495327595 വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി.തമിഴ്നാട്ടിലെ കെ തലവൈപുരം ഗ്രാമം കോവിഡ് -19 നെതിരെ 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് നേടി. “നൂറ് ശതമാനം വാക്സിനേഷൻ നേടിയ തൂത്തുകുടി ജില്ലയിലെ ആദ്യത്തെ ഗ്രാമമായി കെ തലവായ്പ്പുറം മാറിയിരിക്കുന്നു. 12 ബ്ലോക്കുകളിലെയും ഒരു ഗ്രാമത്തിൽ 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്നതാണ് ഞങ്ങളുടെ തന്ത്രം. ഇന്നലെ എഎൻഐയോട് സംസാരിച്ച തൂത്തുക്കുടി ജില്ലാ കമ്മീഷണർ സെന്തിൽ രാജ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *