വീണ്ടും സർക്കാരാശുപത്രീയിലെ ഡോക്ടർക്ക് നേരെ ആക്രമണവും മർദ്ദനവും. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടർ മാലു മുരളിക്കാണ് ഇന്നലെ മർദ്ദനമേറ്റത്. രാത്രിയായിരുന്നു സംഭവം.
ഇന്നലെ രാത്രി പരിക്കേറ്റ് രണ്ടാളുകളുമായി ഒരു സംഘം ആളുകളെത്തി. എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോൾ അതൊന്നും നീ അറിയേണ്ട എന്ന് പറഞ്ഞു കൊണ്ട് അസഭ്യ വർഷം നടത്തി തുടർന്ന് കാത്തിരിക്കാൻ പറഞ്ഞ ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു.
ആക്രമികൾ കൈ പിടിച്ചു തിരിക്കുകയും, വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തതായി ഡോക്ടർ പറഞ്ഞു. ഇവർ സ്ഥിരം പ്രശ്നക്കാരാണെന്നും മാലു മുരളി ആരോപിച്ചു.
സംഭവത്തിൽ റഫീഖ് റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.