കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജുപറഞ്ഞു

കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല.

സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു. സ്ത്രീധനക്കേസിൽ ഒരു ജീവനക്കാരനെ ഗതാഗതവകുപ്പിൽ നിന്ന് പിരിച്ചുവിടുന്നത് ആദ്യമായാണ്.അറസ്റ്റിലായ കിരൺ കുമാറിനെതിരെ ഗാർഹിക പീഡനം, സ്​ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരം​ കേസ്​ എടുത്തിട്ടുണ്ട്.

ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

ഗതാഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.

Leave a Reply

Your email address will not be published. Required fields are marked *