വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടര്‍ന്ന് രണ്ട് വീടുകള്‍ തകര്‍ന്ന് വീണു. എട്ടു പേരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്. ഇതില്‍ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തുള്ള കബീര്‍ ചൗര ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി.
കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവില്‍ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസ്, എന്‍ഡിആര്‍എഫ്, ഡോക്ടര്‍മാര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.