ഇന്‍ഡോഷ്യയിലെ വടക്കന്‍ സുമാത്രയിലെ സൗത്ത് തപനുലി മേഖലയില്‍ 45കാരന്‍ അയല്‍വാസിയെ കൊലപ്പെടുത്തി. പാര്‍ലിന്ദുഗന്‍ സിരേഗര്‍ എന്ന 45കാരന്‍ ആണ് 60 കാരനായ അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം വിവാഹം ഒന്നും ആയില്ലേ എന്ന ചോദ്യം കേട്ട് മടുത്തതിനാല്‍.

പാര്‍ലിന്ദുഗന്‍ സിരേഗര്‍ വീട്ടില്‍ കയറിയാണ് അസ്ഗിം ഇരിയാന്റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാര്‍ലിന്ദുഗന്‍ പിന്തുടര്‍ന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികള്‍ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്റോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ അറസ്റ്റിലായി. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരന്‍ നിരന്തരം പരിഹസിച്ചതില്‍ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *