നിപ ബാധയെ തുടർന്ന് മരിച്ച ഹാഷിം കഴിച്ചത് താന്‍ പറിച്ചുനല്‍കിയ റമ്പൂട്ടാന്‍ ആണെന്നും കഴിച്ച ശേഷവും മകന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും ഹാഷിമിന്റെ പിതാവ് അബൂബക്കര്‍. നിലത്തു വീണു കിടക്കുന്ന പേരയ്ക്കയോ റമ്പൂട്ടാനോ ഒന്നും മകന്‍ എടുത്ത് കഴിക്കാറില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.
”ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാന്‍ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാന്‍ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്‌നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണ്’ അബൂബക്കര്‍ പറഞ്ഞു.
ഇന്നലെയാണ് നിപ ബാധിച്ച് 12കാരനായ ഹാഷിം മരിക്കുന്നത്. അബൂബക്കറിന്റേയും വാഹിദയുടേയും ഏകമകനാണ് ഹാഷിം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മകന് നിപയാണെന്നും ഐസൊലേഷനില്‍ പോകണമെന്നുമുള്ള അറിയിപ്പു കിട്ടുന്നതെന്നും തുടര്‍ന്ന് തങ്ങള്‍ വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോകുകയായിരുന്നെന്നും ഇവര്‍ പറയുന്നു.ഹാഷിമിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
