തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കേരളത്തിലെ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാതായി ജില്ലാ കലക്ടര്‍ ജിഎസ് സമീരന്‍ അറിയിച്ചു.വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടാണ് കളക്ടര്‍ തള്ളിയത്.നേരത്തെ എ എൻ ഐ യെ ഉദ്ധരിച്ച് ജനശബ്ദവും ഈ വാർത്ത നൽകിയിരുന്നു.

നേരത്തെ കോയമ്പത്തൂരില്‍ ഒരാൾക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തിയത്. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ക്ക് നിപ ബാധിച്ചെന്നായിരുന്നു വാര്‍ത്ത

Leave a Reply

Your email address will not be published. Required fields are marked *